മണ്ണാര്‍ക്കാട്: കേളി കലാസാഹിത്യവേദിയുടെ ഒമ്പതാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും 13ന് വൈകിട്ട് അഞ്ചിന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡി റ്റോറിയത്തില്‍ നടക്കും. പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. കേളി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനാകും. വയോജനസംരക്ഷണ പ്രവര് ത്തനങ്ങള് നടപ്പിലാക്കുന്ന ‘ ആകാശ പറവകള്‍ ‘ കീഴിലുള്ള വിമലഹൃദയാശ്രമത്തി നാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 25,000 രൂപയും ശില്പവുമാണ് നല്‍കുക. മണ്ണാര് ക്കാട്ടെ കലാകാരന്മാരുടെ വിവിധപരിപാടികളുമുണ്ടാകും. രക്ഷാധികാരി ടി.ആര് സെബാസ്റ്റ്യന്‍, സെക്രട്ടറി ടി.ശിവപ്രകാശ്, എം.ജി സിജു, പി.എ ഹസ്സന് മുഹമ്മദ്, പി. അച്ചുതനുണ്ണി എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
