അലനല്ലൂര്‍: മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങള്‍ക്ക് ജില്ലയില്‍ തുടക്ക മായി.ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്, ഒലവക്കോട്, തച്ചമ്പാറ, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര, പട്ടാമ്പി, കൊപ്പം, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലെ നൂറിലധികം യൂണിറ്റുകളിലാണ് കുടുംബസംഗമങ്ങള്‍ നടക്കുന്നത്.ഒക്ടോബര്‍ 10,11,12 തീയതിക ളില്‍ മംഗലാപുരത്ത് നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്സ് പ്രോഫ്കോണ്‍, നവംബര്‍ 16ന് പട്ടാ മ്പിയില്‍ നടക്കുന്ന വിസ്ഡം യൂത്ത് ടീച്ചേഴ്സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രചാരണ ഭാഗമായാണിത്.വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്‍സ്, വിസ്ഡം വിമന്‍, വിസ്ഡം ഗേള്‍സ് യൂണിറ്റ് സമിതികള്‍ സംയുക്തമായാണ് കുടുംബസം ഗമങ്ങളൊരുക്കുന്നത്. എടത്തനാട്ടുകര കാളമഠത്ത് ജില്ലാതല ഉദ്ഘാടനം വിസ്ഡം ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് നിര്‍വഹിച്ചു.എടത്തനാട്ടുകര മണ്ഡലം ജോ. സെക്രട്ടറി പി. അബ്ദുസ്സലാം അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് വി. ഷൗക്കത്തലി അന്‍സാ രി, മറ്റുനേതാക്കളായ ഉണ്ണീന്‍ ബാപ്പു, സ്വലാഹുദ്ധീന്‍ ബിന്‍ സലീം, പി. അഫ്സല് ഹുസൈന്, വഹംസ മാടശ്ശേരി, സാദിഖ് ബിന്‍ സലീം, ടി.കെ. മുഹമ്മദ്, കെ.ടി. നാണി, ഹംസ തച്ചമ്പറ്റ, എന്‍. ഷഫീഖ്, ഐ. മുഹമ്മദ് ഷാ,ഹനൂന്‍ ബിന്‍ സ്വലാഹ്, സദീദ് ബിന്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.പുതിയ യൂണിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
