മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ കോളജ് മാനേജ്മെന്റ് കമ്മിറ്റിയും സ്റ്റാഫ് അസോസിയേഷനും സംയുക്തമായി ഓണം സൗഹൃദ സദസ്സ് നടത്തി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, സൈലന്റ്വാലിഅസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ശിഹാബ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, സ്റ്റാഫ് സെക്രട്ടറി സി.പി സൈനുദ്ദീന്‍, കെ.അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.
