തെങ്കര: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. 33കുടുംബങ്ങള്‍ക്ക് 750രൂപയിലധികം വിലവരുന്ന കിറ്റാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. എന്‍. എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ടി.പി സുഭാഷ് വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു, എം.പി.ടി.എ. പ്രസിഡന്റ് സുബൈദ, സീനിയര്‍ അസിസ്റ്റന്റുമാരായ ജ്യോതി, സബീന, സ്റ്റാഫി സെക്രട്ടറി രജനി, പാലിയേറ്റിവ് കമ്മ്യൂണിറ്റി നഴ്സായ പ്രിയ, സാംകുമാര്‍, റിസ്വാന എന്നിവര്‍ സംസാരിച്ചു.
