മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം സൗഹൃദസദസ്സ് നഗരസഭാ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ അധ്യ ക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് മുഖ്യാതി ഥിയായിരുന്നു. സ്കൂള്‍ ട്രഷറര്‍ അബ്ദുകീടത്ത്, മണ്ണാര്‍ക്കാട് ബി.പി.സി. കെ.കെ മണി കണ്ഠന്, വാര്‍ഡ് കൗണ്‍സിലര്‍ ഷറഫുന്നിസ സൈദ്, പി.ടി.എ. പ്രസിഡന്റ് പൂതാനി നസീര്‍ ബാബു, വൈസ് പ്രസിഡന്റ് കെ.പി അഷറഫ്, പ്രിന്‍സിപ്പല്‍ എ. ഹബീബ്, പ്രധാനാധ്യാപിക കെ.അയിഷാബി എന്നിവര്‍ സംസാരിച്ചു.
