കല്ലടിക്കോട്: സി.പി.എം. കരിമ്പ ലോക്കല്‍ കമ്മിറ്റി വി.എസ്. അനുസ്മരണം സംഘ ടിപ്പിച്ചു. മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി സി.പി സജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, പി.എസ്.രാമചന്ദ്രന്, കെ.കോമളകുമാരി, കെ.മന്‍സൂര്‍, പി.ജി വത്സന്, കെ.സി ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
