മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. യോഗം മണ്ണാര്‍ക്കാട് യൂണിയന് വനിതാസംഘവും യൂത്ത് മൂവ്മെന്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. റിട്ട.ഡി.എം.ഒ. ഡോ.എസ്.ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എന്‍.ആര് സുരേഷ് അധ്യക്ഷനായി. യൂണിയന് സെക്രട്ടറി കെ.വി പ്രസന്നന്, വനിതാ സംഘം പ്രസിഡന്റ് പ്രമദ സുരേന്ദ്രന്, സെക്രട്ടറി എം.രാധ, യൂണിയന് വൈസ് പ്രസിഡന്റ് ആര്.എന്‍ റെജി, കെ.ആര് പ്രകാശന്, രാമകൃഷ്ണന് മാസ്റ്റര്‍, സി.കെ ഷാജി എന്നിവര്‍ സംസാരിച്ചു. തിരുവാതിരക്കളി, ഓണപ്പാട്ട്, യോഗ, നൃത്തം, ഓണഫണ്ട് വിതരണം, ഓണസദ്യ, സമ്മാനദാനം എന്നിവയെല്ലാമുണ്ടായി.
