അലനല്ലൂര്‍ : നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡി നിരക്കിലൊരുക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത കര്‍ക്കിടാംകുന്ന് കുളപ്പറമ്പി ല്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ സഹായത്തോടെ നടത്തുന്ന ചന്തയില്‍ 21ഇനങ്ങ ളടങ്ങിയ 3000രൂപയോളം വിലവരുന്ന കിറ്റ് 1,600രൂപയ്ക്ക് ലഭ്യമാകും.സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ കെ.താജുദ്ദീന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനായി. ജനപ്രതിനിധികളായ പി.മുസ്തഫ, വി. അബ്ദുല്‍ സലീം, പി.രഞ്ജിത്ത്, ഭരണസമിതി അംഗങ്ങളായ ടി.രാജകൃഷ്ണന്, സെയ്ദ്, വി.ടി ഉസ്മാന്, ശ്രീധരന്, ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെ ക്രട്ടറി പി.ശ്രീനിവാസന് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
