മണ്ണാര്‍ക്കാട്: തത്തേങ്ങലം വനത്തിലെ കല്ലംപാറയില്‍ കയറി കുടുങ്ങിയ യുവാക്കള്‍ ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചുകയറിയതിനാണ് തച്ചനാട്ടുകര സ്വദേശികളായ ഷമീല്‍, ഇര്ഫാന്, മുര്‍ഷിദ് എന്നിവര്‍ക്കെതിരെ കേ സെടുത്തിരിക്കുന്നത്. സൈലന്റ് വാലി വനം ഡിവിഷന്റെ ഭവാനി റേഞ്ചിലാണ് സംഭവസ്ഥലമുള്പ്പെടുന്നത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം. വനത്തിലൂടെ നടന്ന് ഉയരത്തിലുള്ള കല്ലംപാറയില്‍ എത്തിയ യുവാക്കള്‍ വൈകീട്ടോടെ തിരിച്ചിറങ്ങാനു ള്ള ശ്രമത്തില്വഴിതെറ്റുകയായിരുന്നു. ഇതോടെ ഇവര്‍ സഹായാഭ്യര്ഥനയ്ക്കായി മൊബൈലിലെ ഫ്ളാഷ് ലൈറ്റുകള്‍ തെളിയിച്ചത് നാട്ടുകാര്‍ കാണുകയും വിവരം വനംവകുപ്പില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വനംവകുപ്പും ആര്‍ആര്‍ടിയും ദുര്‍ഘടമായ വനമേഖലയിലൂടെ സഞ്ചരിച്ച് കല്ലംപാറയിലെത്തി യുവാക്കളെ രക്ഷ പ്പെടുത്തുകയായിരുന്നു. കല്ലംപാറയില്നിന്നുള്ള പ്രകൃതിഭംഗി ആസ്വദിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആരുമറിയാതെ കാടുകയറിയത്. അതേസമയം വന്യ മൃഗങ്ങളിറങ്ങുന്ന ഈ ഭാഗം ഏറെ അപകടംപിടിച്ചതുമാണ്. ഇത്തരം സാഹസികത യ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടഭീഷണിയും യുവാക്കളെ പറഞ്ഞുമനസി ലാക്കി. യുവാക്കള്‍ തിരികെയെത്തുന്നതുംകാത്ത് വന്‍ജനക്കൂട്ടവും തത്തേങ്ങലം ക്യാമ്പ് ഷെഡ് പരിസരത്ത് എത്തിയിരുന്നു.
