മണ്ണാര്‍ക്കാട് : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് എടത്തനാട്ടു കരയില്‍ നിന്നും പ്രവേശിക്കുന്നതിനും പുറത്തേക്ക് കടക്കുന്നതിനും വഴി അനുവദിക്ക ണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ഫീല്‍ഡ് എടത്തനാട്ടുകര ജനകീയ സമിതി അംഗങ്ങള്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എയ്ക്ക് നിവേദനം നല്കി. മലയോരഗ്രാമമായ എടത്തനാട്ടുകര ജില്ലയിലെ കാര്‍ഷിക പ്രാധാന്യമുള്ള വാണിജ്യകേന്ദ്രം കൂടിയാണ്. കേളജുകള്‍, സ്കൂളൂ കള്‍, ബാങ്കുകള്‍, ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും എട്ടുകിലോമീറ്റര്‍ മാത്രമേ മേലാറ്റൂര്‍ റെയില്വേസ്റ്റേഷനിലേക്കുള്ളൂ. കോട്ടോ പ്പാടം, വെട്ടത്തൂര്‍, എടപ്പറ്റ, കരുവാരക്കുണ്ട് പഞ്ചായത്തുകളും എടത്തനാട്ടുകരയുടെ സമീപത്താണ്. നാട്ടുകല്‍,കരുവാരക്കുണ്ട്, മേലാറ്റൂര്‍ എന്നീ പൊലിസ് സ്റ്റേഷനുകളും എടത്തനാട്ടുകരയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കി ന് ആളുകള്‍ നിത്യവുമെത്തുന്ന എടത്തനാട്ടുകരയിലെ കോട്ടപ്പള്ളയില്‍ നിന്നും ഹൈ വേയിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗം ആവശ്യമാണ്. നിലവില്‍ എടത്തനാട്ടു കര ടൗണിന് സമീപത്തുനിന്നും ഹൈവേയിലേക്ക് നേരിട്ട് പ്രവേശനമില്ല. ഇത് പ്രദേശ വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. നിലവിലെ സാഹചര്യങ്ങള്‍ മനസ്സി ലാക്കി അടുത്ത നിയമസഭയില്‍ കാര്യം അവതരിപ്പിക്കുമെന്നും ചുമതലയുള്ള ഉദ്യോഗ സ്ഥരുമായി ആശയവിനിമയം നടത്താമെന്നും എം.എല്‍.എ. ഉറപ്പുനല്‍കിയതായി ഭാര വാഹികള്‍ അറിയിച്ചു. സമിതി ചെയര്മാന് പൂതാനി നസീര്‍ബാബു, കണ്‍വീനര്‍ അലി മഠത്തൊടി, അമീന് മഠത്തൊടി, നിജാസ് ഒതുക്കുംപുറത്ത്, റഹീസ് എടത്തനാട്ടുകര, ഗഫൂര്‍ കുരിക്കള്‍, സുരേഷ് കൊടുങ്ങയില്‍, ശിഹാബ് ഐ.ടി.സി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
