ചാലശ്ശേരി: യുവതിയുമായി സൗഹൃദംസ്ഥാപിച്ചശേഷം തങ്ങളുടെ ഭിന്നശേഷിയില്‍ സഹതാപംപിടിച്ചുപറ്റി യുവതിയില്‍ നിന്നും ആറുപവനും 52,000 രൂപയും കൈക്ക ലാക്കിയ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. തിരൂര്‍ ചമ്രവട്ടം സ്വദേശി അരിപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23), ചാലിശ്ശേരി ആലിക്കരസ്വദേശി മേലേ തലയ്ക്കല്‍ ബാസില്‍ (22) എന്നിവരാണ് ചാലിശ്ശേരി പൊലിസിന്റെ പിടിയിലായത്. ചാലിശ്ശേരി യിലാണ് സംഭവം നടന്നത്. ചതിയില്‍പ്പെട്ട വിവരം യുവതിയും കുടുംബവും ഉടന്‍ തന്നെ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് ചാലിശ്ശേരി പൊലിസ് ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.ഇവര്‍ തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റിരുന്നു. ഇവ കടയില്‍ നിന്നും തിരിച്ചെടുത്തതായി പൊലിസ് പറഞ്ഞു.ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം വിലകൂടിയ സ്മാര്‍ട്ടഫോണുകളും മറ്റുംവാങ്ങി ആര്ഭാടജീവിതത്തിനായാണ് ഉപയോഗി ച്ചിരുന്നതെന്നും പൊലിസ് പറയുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്.മനോജ്കുമാറി ന്റെ നേതൃത്വത്തില്‍ ചാലിശ്ശേരി എസ്എച്ച്ഒ മഹേന്ദ്രസിംഹന്, എസ്ഐ ശ്രീലാല്‍, എഎസ്ഐമാരായ അബ്ദുള്‍ റഷീദ്, ജയന്, എസ്സിപിഒമാാരായ സജിത്ത്, രഞ്ജിത്ത്, നൗഷാദ്ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
courtesy mathrubhumi
