കുമരംപുത്തൂര്‍: കുഴികള്‍മൂലമുള്ള രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ കുമരം പുത്തൂര്‍ -മേലാറ്റൂര്‍ റോഡില്‍ ഇന്നലെ മുതല്‍ അറ്റകുറ്റപണികള്‍ തുടങ്ങി.തകര്‍ന്നടി ഞ്ഞ റോഡിന്റെ അപകടാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളുമെല്ലാം കണക്കി ലെടുത്താണ് റോഡ് ഗതാഗയോഗ്യമാക്കുന്നതിനായി അധികൃതര്‍ നടപടി സ്വീകരി ച്ചത്.
റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമുയര്‍ന്നിരുന്നു. ചൊവ്വാഴ്ച കുമ രംപുത്തൂരില് കോണ്‍ഗ്രസ് റോഡുപരോധ സമരം നടത്തിയിരുന്നു. മലയോര ഹൈവേ യായി വികസിപ്പിക്കുന്ന പാതയിലെ കുമരംപുത്തൂര്‍ ചുങ്കം മുതല്‍ കാഞ്ഞിരംപാറ വരെയുള്ള ഭാഗത്തെ കുഴികളാണ് ടാര്‍ചെയ്ത് അടയ്ക്കുന്നത്. കിഫ്ബി ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടോപ്പാടം, അലനല്ലൂര്‍ ഭാഗങ്ങളില്‍ റോഡിന്റെ ഉപരിതല പ്രവൃത്തികളും ഉടനെ തുടങ്ങും. മറ്റുഭാഗങ്ങളില്‍ അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്തുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നടപടികളായത്.
മലയോരഹൈവേയുടെ നിര്‍മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് രണ്ടുമാസം മുന്‍പ് സന്ദര്‍ശനത്തിനെത്തിയ കിഫ്ബി പ്രതിനിധികളോട് കുഴികള്കാരണമുള്ള യാത്രാ ഭീഷണിയും പ്രയാസങ്ങളും കെ.എര്.എഫ്.ബി. ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയിരു ന്നു. എം.എല്‍.എ. കിഫ്ബിക്ക് കത്തും നല്കി. യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ ണികള്ക്കായുള്ള ആവശ്യവും ഉന്നയിച്ചു. ഇതേതുടര്‍ന്നാണ് അറ്റകുറ്റപണിക്കായി കിഫ്ബി ഫണ്ട് അനുവദിച്ചത്. മലയോര ഹൈവേയുടെ നിര്‍മാണമേറ്റെടുത്ത ഊരാളു ങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയോട് അറ്റകുറ്റപണികള്‍ നടത്താനും നിര്‍ദേശിച്ചു. എത്രയും വേഗം റോഡിലെ കുഴികളടയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതിനു മുന്‍പും കരാര്‍കമ്പനി പലതവണ റോഡിലെ കുഴികള്‍ മിശ്രിതമിട്ട് നികത്തി യെങ്കിലും ശക്തമായ മഴയില്‍ കുഴികള്‍ പൂര്വസ്ഥിതിയിലായിരുന്നു. കഴിഞ്ഞദിവസ ങ്ങളിലെ തെളിഞ്ഞ കാലാവസ്ഥ കണക്കിലെടുത്താണ് ഇന്നലെ മുതല്‍ അറ്റകുറ്റപണി കള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാറി നിന്ന മഴ രാവിലെ വീണ്ടുമെത്തിയ ത് വെല്ലുവിളിയായി. മഴയ്ക്ക് നേരിയശമനമുണ്ടായതോടെ കുമരംപുത്തൂര്‍ ചുങ്കം, കല്ല്യാണക്കാപ്പ് ഭാഗങ്ങളിലെ ചെറുതും വലുതുമായ കുഴികള്‍ നികത്തി. ഉച്ചയോടെ മഴശക്തമായതിനാല്‍ പ്രവൃത്തികള്‍ നിര്ത്തിവെക്കേണ്ടതായിവന്നു.
കാലാവസ്ഥ അനുകൂലമായാല്‍ സെപ്റ്റംബര്‍ രണ്ടാംവാരത്തോടെ കോട്ടോപ്പാടം, അല നല്ലൂര് ഭാഗങ്ങളില്‍ അഞ്ചുകിലോമീറ്ററില്‍ റോഡിന്റെ ഉപരിതലത്തിലെ പ്രവൃത്തി കള്‍ നടത്താനാണ് തീരുമാനം. നിലവില്‍ ഈഭാഗങ്ങളില്‍ അഴുക്കുചാലിന്റെയും കലു ങ്കുകളുടേയും പണി നടന്നുവരികയാണ്. ഇതുപൂര്ത്തിയാക്കുന്നതോടെ നിലവിലെ റോ ഡിന്റെ ഉപരിതലം പൊളിച്ച് പുതിയറോഡിനായുള്ള രൂപഘടനയൊരുക്കും. തുടര്‍ന്ന് ടാറിങ്ങിനായി റോഡ് പരുവപ്പെടുത്തുന്നപ്രവൃത്തികളും നടത്തും. മഴമാറി നിന്നാല്‍ നിര്‍മാണജോലികള്‍ക്ക് വേഗതയേറുമെന്ന് അധികൃതര്‍ അറിയിച്ചു.
