മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് മലയില്കുടുങ്ങിയ നാട്ടുകല്‍ സ്വദേശികളായ മൂന്നു പേരെ രക്ഷപ്പെടുത്തി. വനപാലകര്‍, പൊലിസ്, ആര്.ആര്.ടി, അഗ്നിരക്ഷാസേന, സി വില്ഡിഫന്സ് അംഗങ്ങള്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടു കാരും ചേര്‍ന്നാണ് മൂവരേയും മലയിറക്കിയത്. ഇന്ന് രാത്രിയോടെയാണ് സംഭവം. മലയില്‍ കുടുങ്ങിയ ഇവര്‍ മൊബൈല്വെളിച്ചം കാണിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ അധികൃതരേയും അറിയിച്ചു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
