മണ്ണാര്‍ക്കാട്: നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ ഒരുക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത തുടങ്ങി. നടമാളിക റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് സെപ്റ്റംബര്‍ നാലുവരെ ഓണച്ചന്ത പ്രവര്‍ത്തിക്കുക. 32 ഇനങ്ങളടങ്ങിയ 2819 രൂപ വിലമതിക്കുന്ന ഓണക്കിറ്റ് ചന്തയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 1,799 രൂപയ്ക്ക് ലഭിക്കും. സഹകരണ സംഘം അസി .രജി സ്ട്രാര്‍ കെ. താജുദ്ദീന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി എസ്. അജയകുമാര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, മുന്‍ സെക്രട്ടറി എം.പുരുഷോത്തമന്, ഭരണസമിതി അംഗങ്ങളായ റിയാസ്, പി.രാധാ കൃഷ്ണന്, എന്‍.സി മാണിക്യന്, പി.കെ മോഹന്‍ദാസ്, സുബൈദ, മീനപ്രകാശന്, സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
