മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് തുടങ്ങുന്ന മാജിക് വൈബ്സ് പ്രസിദ്ധീകരണ ശാലയുടെ ഉദ്ഘാടനവും പുസ്തകപ്രകാശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് ഉച്ചയ്ക്ക് രണ്ടിന് കോടതിപ്പടി ഡോറോ റോയല്‍സ്യൂട്ടില്‍ നടക്കുന്ന ചടങ്ങ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രസിദ്ധീകരണശാലയുടെ ലോഗോപ്രകാശനം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി നിര്‍വഹിക്കും. അന്‍വര്‍ സാം എഴുതിയ സമാധാന ജീവിതത്തിന് പുഞ്ചിരിയുടെ വഴി, മാജിക് മാനിഫെസ്റ്റേഷന് വൈബ്സ് നാലാംപതിപ്പ്, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതി പ്പ്, സ്മൈല്‍ വൈബ്സ് മാഗസിന്, രാജേഷ് പാറോപ്പടത്തിന്റെ കവിതാസമാഹാരം ഓര്‍മകളുടെ പൂമരം എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടക്കുക. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം അധ്യക്ഷനാകും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ചെറൂട്ടി മുഹമ്മദ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി.പി ചിത്രഭാനു, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുല്ല, മാജിക് വൈബ്സ് രക്ഷാധി കാരി ഖദീജ നര്‍ഗീസ്, ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് ചെയര്മാന് ഡോ. തോമസ് ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ ടി.ആര് സെബാസ്റ്റിയന്, താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി എം.കൃഷ്ണദാസ്, എഴുത്തുകാരന് കെ.എന്‍ കുട്ടി മാസ്റ്റര്‍, സിനിമ എഡി റ്റര്‍ വി.ടി ശ്രീജിത്, ചിറക്കല്‍പ്പടി ഡെവലപ്പ്മെന്റ് അസോസിയേഷന് ചെയര്മാന് അബൂബക്കര്‍ ബാവി, മാജിക് വൈബ്സ് കമ്മ്യൂണിറ്റി പ്രസിഡന്റ് ലെഫ്. കേണല്‍ ലീല ജോസഫ്, മുഹമ്മദാലി അന്‍സാരി മാസ്റ്റര്‍, എന്‍.എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, മങ്ങാടന്‍ ബാബു, രാജേഷ് പാറോപ്പാടം തുടങ്ങിയവര്‍ സംസാരിക്കും. സാഹിത്യകാരന് കെ.പി. എസ് പയ്യനെടം, അന്‍വര്‍ സാം, മുലൈഖാന്,ആഷിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
