മണ്ണാര്‍ക്കാട് : ആശ്വാസ കിരണം പദ്ധതിയില്‍ 2025 ആഗസ്റ്റ് വരേയ്ക്കുള്ള മുഴുവന്‍ ധനസഹായവും അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി 8,75,76,600 രൂപയാണ് ഓണത്തോടനുബന്ധിച്ച് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സര്ട്ടി ഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് 2025 ഓഗസ്റ്റ് 15 വരെ സമയം അനുവദി ച്ചിരുന്നു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസറഗോഡ് ജില്ലകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പത്തു മാസത്തെ ധനസഹായവും (2024 നവംബര്‍ മുതല്‍ 2025 ആഗസ്റ്റ് വരെ), മറ്റു ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് പതിനൊന്നു മാസ ത്തെ ധനസഹായവും (2024 ഒക്ടോബര്‍ മുതല്‍ 2025 ആഗസ്റ്റ് വരെ) ഒരുമിച്ച് ലഭിക്കും. ഇതുവരേയ്ക്കുള്ള ധനസഹായം കുടിശ്ശികയില്ലാതെ ഇതോടെ ലഭ്യമാക്കിയിരിക്കുക യാണെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. തുക അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമു ള്ളവരെയും പരിചരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രതിമാസ ധനസഹായ പദ്ധതി യാണ് ആശ്വാസകിരണം.
