മണ്ണാര്‍ക്കാട് : അമീബിക് മസ്തിഷ്കജ്വരം അടക്കമുള്ള ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍,പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ‘ജലമാണ് ജീവന്’ എന്ന പേരില്‍ ജനകീയ ശുചീകരണ കാംപെയിന് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറി യിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍, ഹരിത കേരളം മിഷന് എന്നിവയുടെ ഏകോപനത്തില്‍ ഈ മാസം 30, 31 തീയതികളിലാണ് ശുചീകരണ യജ്ഞം നടക്കുക.
വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകള്‍, കുളങ്ങള്‍, വാട്ടര്‍ ടാങ്കുകള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ ശുചീകരിക്കും. അണുവിമുക്തമാക്കുകയും ചെയ്യും. ഓരോരുത്തരും തങ്ങളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. ശുചീക രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്ക ണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
വൃത്തിയില്ലാത്ത കുളങ്ങളിലും തോടുകളിലും കുളിക്കുന്നവര്‍ക്ക് മാത്രമല്ല, വീടുകളി ലെ കിണര്‍ ജലം ഉപയോഗിച്ചവര്‍ക്കു പോലും മസ്തിഷ്കജ്വരം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലങ്ങളോളം വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കാതെയിരിക്കുന്നത് അപകടകരമായ അമീബ വളരാന്‍ ഇടയാക്കും. ജലജന്യരോഗങ്ങളെ തുരത്തുന്നതിനും ശുദ്ധമായ ജലം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്ന തിനും പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
