മണ്ണാര്‍ക്കാട് : കുന്തിപ്പുഴ പാലത്തിന്റെ സംക്ഷണഭിത്തികളില് ആല്‍മരം വളരുന്നു. വൈദ്യുതിലൈനുകള്‍, വഴിവിളക്കുകള്‍, കാമറകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഭീഷണിയാ കുംവിധമാണ് മരത്തിന്റെ വളര്‍ച്ചയും. എം.ഇ.എസ്. കോളജ് ഭാഗത്തുനിന്ന് മണ്ണാര്ക്കാ ട്ടേക്ക് പ്രവേശിക്കുമ്പോള്‍ പാലത്തിന്റെ തുടക്കത്തിലെ പ്രധാനസംരക്ഷണഭിത്തിയി ലാണ് മരംതഴച്ചുവളരുന്നത്. പാലത്തിന്റെ ഈ ഭാഗം വളവുമാണ്.
മരത്തിന്റെ കൊമ്പുകള്‍ കുറച്ചുകൂടി ഉയരത്തിലേക്ക് പൊങ്ങിയാല്‍ വാഹനങ്ങളുട കാഴ്ചയും മറയ്ക്കും. ഇത് അപകടഭീഷണിയ്ക്കും ഇടയാക്കും. കൊമ്പുകള്‍ വെട്ടിമാറ്റി മരത്തിന്റെ വേരുകള്‍ പൂര്‍ണമായി പിഴുതെടുത്തില്ലെങ്കില്‍ സംരക്ഷണഭിത്തിക്ക് വിള്ളലും സംഭവിച്ചേക്കാം. ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന പാലമാണിത്. പാലത്തിന് തകര്ച്ചനേരി ട്ടാല്‍ അത് ഗതാഗതത്തെ പൂര്‍ണമായും ബാധിക്കും.
മണ്ണാര്‍ക്കാട്ടെ രൂക്ഷമായഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മുന്‍പുണ്ടായിരുന്ന ചെറിയപാലത്തിനുപകരം നിര്‍മിച്ചതാണ് വീതികൂടിയ പുതിയപാലം.നിലവില്‍, പാലത്തിന്റെ താഴെ ഭാഗത്തുനിന്ന് നോക്കിയാല്‍ മാത്രമാണ് സംരക്ഷണഭിത്തിയില്‍ മരത്തിന്റെ വേരുകള്‍ പടര്‍ന്ന് നില്ക്കുന്ന സാഹചര്യം മനസിലാക്കാനാകൂ. പൊതു മരാമത്ത് അധികൃതരുടെ ശ്രദ്ധ ഇനിയും പതിഞ്ഞില്ലെങ്കില്‍ മരവും വേരുകളും പിഴു തുമാറ്റാനാവാതെവരുമെന്ന് പരിസരവാസികളും പറയുന്നു.
കൂടാതെ പാലത്തിന്റെ തൂണുകളില്‍ ഒരുമാസത്തോളമായി തങ്ങിനില്ക്കുന്ന വന്മര ങ്ങള് ഇനിയും നീക്കം ചെയ്തിട്ടില്ല. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളാണി ത്. ചെറിയ മരങ്ങള്‍ പിന്നീടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോയിരുന്നു. മരത്തി ന്റെ പകുതിഭാഗവും ജലനിരപ്പിന് മുകളിലേക്ക് തള്ളിനില്‍ക്കുകയാണ്. തൂണുകളുടെ കെട്ടുകള്‍ക്കും മരംതങ്ങിനില്ക്കുന്നതിനാല് തകരാര്സംഭവിക്കുന്നുണ്ട്. മുന്‍വര്‍ഷ ങ്ങളില്‍ സമാനമായ രീതിയില്‍ വന്നടിഞ്ഞ മരങ്ങള്‍ അഗ്നിരക്ഷാസേനാംഗങ്ങളും സി വില്ഡിഫന്സ് പ്രവര്‍ത്തകരും ചേര്‍ന്ന് നീക്കംചെയ്തിരുന്നു.
