അഗളി: ഓണത്തിന് മുന്നോടിയായി അട്ടപ്പാടിയില്‍ ചെണ്ടുമല്ലി പൂക്കളുടെ വിള വെടുപ്പ് പുരോഗമിക്കുന്നു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അഗളി, പുതുര്‍, ഷോളയൂര്‍, പുതുര്‍ കുറുമ്പ പഞ്ചായത്ത് സമിതികള്‍ ആറ് ഏക്കറിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. പഞ്ചായത്ത് സമിതികളുടെ കീഴില്‍ ആറ് ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കള്‍ കൃഷി ചെയ്തി ട്ടുള്ളത്.
പത്ത് സ്ഥലങ്ങളിലായി തൃശൂര്‍ ഫാമില്‍ നിന്നും വാങ്ങിയ 10,000 തൈകളാണ് നട്ടത്. ഇതില്‍ നിന്നും പത്ത് ടണ്‍ പൂക്കള്‍ വിപണിയിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കോയമ്പത്തൂരാണ് അട്ടപ്പാടിയിലെ ചെണ്ടുമല്ലി പൂക്കളുടെ പ്രധാന വിപണി. ചെണ്ടു മല്ലി പൂക്കളുടെ വിളവെടുപ്പ് സെപ്റ്റംബര്‍ പത്തിനകം പൂര്‍ത്തീകരിക്കാമെന്ന പ്രതീ ക്ഷയിലാണ് ഗ്രൂപ്പ് അംഗങ്ങള്‍. ഇതിന് പുറമെ വെണ്ട, തക്കാളി, പാവല്‍, പടവലം, ചീര, ബീന്‍സ് തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഇവ അട്ടപ്പാടിയ്ക്ക് പുറത്തുള്ള വിപണിയെ ലക്ഷ്യമിട്ടാണ് കൃഷി ചെയ്തിരിക്കുന്നത്.
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് അഗളി പഞ്ചായത്ത് സമിതിയിലെ ധനശ്രീ ജെ. എല്‍.ജിയിലെ പ്രിയയുടെ കൃഷിയിടത്തില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ ബി.എസ് മനോജ് നിര്‍വഹിച്ചു. അഗളി പഞ്ചാ യത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, സെക്രട്ടറി രേസി പഞ്ചായത്ത് സമിതി അംഗങ്ങള്‍, ഊന്നതി സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
