അലനല്ലൂര്‍ : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ എടത്തനാട്ടുകര ബ്രാഞ്ച് കോട്ടപ്പള്ളയിലെ കെ.എസ്. എച്ച്.എം. കോംപ്ലക്സിലെ ഒന്നാംനിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി. ചെയ ര്‍മാന്‍ പി.കെ ശശി നിര്‍വഹിച്ചു.യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ മുഖ്യാതിഥിയായി. എടത്തനാട്ടുകര പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനുള്ള യു.ജി. എസിന്റെ ധനസഹായവും ചടങ്ങില്‍ കൈമാറി. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന് പാലക്കാട്,തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലക ളിലായി 21 ബ്രാഞ്ചുകളുണ്ട്. വൈവിധ്യമാര്‍ന്ന നിക്ഷേപ വായ്പാ പദ്ധതികളാണ് യു.ജി.എസ്. ഇടപാടുകാര്‍ക്കായി കാഴ്ചവെയ്ക്കുന്നത്. ബിസിനസുകാര്‍ക്ക് രണ്ട് പവന് സ്വര്‍ണത്തിന് രണ്ട് ലക്ഷം രൂപവരെ നല്കുന്ന സമൃദ്ധിപ്ലസ് വായ്പാ പദ്ധതിയുണ്ട്. ദിവസതവണകളായി അടക്കാം. ലളിതവും സുതാര്യവുമാണ് നടപടിക്രമങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതവും ഉറപ്പുനല്‍കുന്നു. 12.5ശതമാനമാണ് ഫിക്സഡ് ഡെപ്പോസിറ്റ് നിരക്ക്. സ്വര്‍ണവിലയുടെ 90ശതമാനം വരെ വായ്പലഭ്യമാകും. കാര്‍ഷിക വായ്പകള്‍ നാലുശതമാനം നിരക്കിലും ഏഴുശതമാനം നിരക്കില്‍ കിസാന്‍ ഗോള്‍ഡ് വായ്പാപദ്ധതിയുമുണ്ട്.
11.85ശതമാനം പലിശനിരക്കില്‍ കാരുണ്യ ഗോള്‍ഡ് ലോണ്‍, 13.5ശതമാനം പലിശനി രക്കില്‍ കാരുണ്യപ്ലസ് ഗോള്‍ഡ് ലോണ്‍, ആറുശതമാനം നിരക്കില്‍ ഗോള്‍ഡ് ഫിക് സഡ് ഡെപ്പോസിറ്റ് സ്കീം തുടങ്ങിയ പദ്ധതികളുമുണ്ട്. നാലമാസം കൃത്യമായി ആര് ഡി അടയ്ക്കുന്നവര്‍ക്ക് ബിസിനസ് ലോണ്‍സൗകര്യം നല്കുന്ന റക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപപദ്ധതികളും യുജിഎസ് നല്കുന്നു. മറ്റു ബാങ്കുകളില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണം എടുത്തു യുജിഎസിന്റെ സ്ഥാപനത്തി ലേക്ക് മിതമായ പലിശനിരക്കില്‍ പണയം മാറ്റിവെയ്ക്കാനും സഹായിക്കും. സ്വയം തൊഴില്‍ സംരഭകര്ക്കായും സ്ത്രീകൂട്ടായ്മകള്ക്കുമായി മഹിളാജ്യോതി മൈക്രോഫി നാന്‍സ് സ്കീമും, 2500, 5000, 10,000 തുടങ്ങിയ മാസതവണകളിലുള്ള യു.ജി.എസ്. സമ്പാദ്യ പദ്ധതി ചിട്ടികളുമുണ്ട്.
കൃഷിയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമായതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണപ്രദ മാകുന്ന രീതിയില്‍ അവരുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും സ്വരൂപിക്കുന്നതിന് സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു. യു.ജി.എസ്. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, എ.ജി .എം. ഹരിപ്രസാദ്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേഷന് മാനേജര്‍ രാജീവ്, സെയി ല്‍സ് മാനേജര്‍മാരായ ശാസ്താപ്രസാദ്, ഷെമീര്അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, ഓ ഡിറ്റര്‍, ഫൈസല്‍ അലി, എച്ച്.ആര്. അനുമാത്യു, ബ്രാഞ്ച് മാനേജര്‍ എന്‍.പി ഫൈസല്‍, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
