കാഞ്ഞിരപ്പുഴ: ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ ദേശീയപാതയോരത്തായി നിര്‍മിച്ച വഴിയോരവിശ്രമകേന്ദ്രം പ്രവര്‍ത്തനംതുടങ്ങി.കാഞ്ഞിരപ്പുഴ വിനോദസഞ്ചാര കേ ന്ദ്രത്തിലേക്കുള്ള നൂറുക്കണക്കിന് സഞ്ചാരികള്‍ക്കും ബസ് യാത്രികരുള്പ്പടെയുള്ളവ ര്‍ക്കെല്ലാം ഏറെ പ്രയോജനപ്പെടുന്നതരത്തിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിട്ടിട്ടുള്ളത്. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി 45 ലക്ഷംരൂപ ചിലവിട്ടായിരുന്നു രണ്ടുനിലകളിലായി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. വിശ്രമ കേന്ദ്രം നോക്കിനടത്തുന്നതിനെ ചൊല്ലിയുള്ള നടപടികള്‍ മന്ദഗതിയിലായതായിരുന്നു തുറക്കുന്നതിന് തടസ്സമായിരുന്നത്. ഇതോടെ പരാതികളുമുയര്‍ന്നു. തുടര്‍ന്ന് പഞ്ചായ ത്തുതന്നെ ഒരാളെ ചുമതലപ്പെടുത്തിയതോടെയാണ് കഴിഞ്ഞദിവസം തുറന്നുപ്രവര് ത്തിച്ചത്.
