തിരുവനന്തപുരം : ക്ലീന്‍ കേരള കമ്പനിയുടെ ഇക്കോ ബാങ്ക് എന്ന പുതിയ സംരംഭത്തി ന് തുടക്കമായി.വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാ കുന്ന അജൈവ പാഴ്വസ്തുക്കള് നേരിട്ട് കൈമാറുന്നതിനുള്ള കേന്ദ്രങ്ങളാണ് ഇക്കോ ബാങ്ക്. പുന:ചക്രമണം ചെയ്യാന്‍ കഴിയുന്നവക്ക് മികച്ച വില നല്‍കിയും സംസ്ക്കരി ക്കാന്‍ കഴിയാത്തവക്ക് സംസ്ക്കരണത്തിനുള്ള ഒരു ചെറിയ ഫീസ് ഈടാക്കിയും പാഴ്വസ്തുക്കള് നിക്ഷേപിക്കാവുന്നിടങ്ങളായാണ് ഇക്കോബാങ്ക് രൂപകല്‍പ്പന ചെയ്തിരി ക്കുന്നത്. കേരളത്തില്‍ 14 ജില്ലയിലും ഒന്നു വീതം ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ആവശ്യകതക്ക് അനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഇക്കോ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. പദ്ധതി വിശദീകരണം എല്‍ എസ് ജി ഡി സ്പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുധീര്‍ ജലാലുദ്ദീന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജറോമിക് ജോര്‍ജ്, ക്ലീന്‍ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാര്‍, പ്രോജക്ട് മാനേജര്‍ ശ്രീജിത്ത്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുനരുപയോഗിക്കാന്‍ കഴിയുന്ന പാഴ്വസ്തുക്കള്ക്ക് മികച്ച വിലയാണ് ക്ലീന്‍ കേരള കമ്പനി നല്‍കുന്നത് നിഷ്ക്രിയ പാഴ്വസ്തുക്കള്ക്ക് അത് പ്രോസസ് ചെയ്യുന്നതിനുള്ള ചെറിയ ഫീസും ഈടാക്കുന്നുണ്ട് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യം, വിവിധതരം പ്ലാസ്റ്റിക്കുകള്‍ ഇവയെല്ലാം തന്നെ മൂല്യമുള്ളവയാണ്. എന്നാല്‍ അപകട കരമായ ഇ മാലിന്യം, ചെരിപ്പ്, ബാഗ്, തെര്‍മോക്കോള്‍ തുടങ്ങിയവ, വീട് റെനവേഷ ന്റെ ഭാഗമായി ഉണ്ടാകുന്ന ഇതര വേസ്റ്റ് സിമന്റ് ചാക്ക് തുടങ്ങിയുള്ള എല്ലാ പാഴ്വ സ്തുക്കളും അജൈവ പാഴ്വസ്തുക്കളും ബാങ്ക് എന്ന സംവിധാനത്തില്‍ സ്വീകരിക്കുന്നു.
