പാലക്കാട് : കുട്ടികളില്‍ തൊഴില്‍ അഭിരുചി വളര്‍ത്തുന്നതിനൊപ്പം പഠനത്തോടൊപ്പം തൊഴില്‍സംസ്കാരവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ക്ക് പ്രവൃത്തി പരിചയത്തില്‍ പരിശീലനം നല്കി. കേരള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ കീഴിലുളുള്ള പ്രവൃത്തി പരിചയവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍, എഞ്ചിനീയറിങ് സ്കീം അധ്യാപകര്‍, പ്രൊഡക്ഷന്‍ സെന്റര്‍ ഇന്‍ചാര്‍ജ്, എസ്.എസ്.കെ. അധ്യാപകര്‍ എന്നിവര്‍ക്കായാണ് ശില്പശാല ഒരുക്കിയത്. 130 അധ്യാപകര്‍ ശില്പശാലയില് പങ്കെടുത്തു. മാന്വലില്‍ പുതുതായി ഉള്‍പ്പെടുത്തിയ പോട്ടറി പെയിന്റിങ്, വിവിധതരം ക്യാരി ബാഗുകള്‍, മെറ്റല്‍ എംബോ സിങ്, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, പാള ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിലും പരിശീ ലനം നല്കി. മോയന്‍സ് ഹൈസ്കൂളില്‍ നടന്ന ശില്പശാല പൊതു വിദ്യാഭ്യാസ വകു പ്പ് പ്രവൃത്തിപരിചയ വിഭാഗം സ്പെഷല്‍ ഓഫിസര്‍ എസ്.എന്‍ ഷംനാദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യു.കെ ലത അധ്യക്ഷയായി.മുന്‍ പ്രവൃത്തിപരിചയ ക്ലബ് സം സ്ഥാന സെക്രട്ടറി ആര്.ശാന്തകുമാരന്‍, അഡീഷണല്‍ ഹെഡ്മിസ്ട്രസ് ജി.എ ശ്രീജ, ജനറല്‍ ഫോര്മാന് ടി. സുരേഷ് കുമാര്‍, റീജിയണല്‍ ഫോര്മാന് സി.വി വിനുരാജ്, ജില്ലാ സെക്രട്ടറി കെ. വിനിത, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
