മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് പാചകവാതക സിലിണ്ടറിന് തീപിടിച്ചു. റിട്ട. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെത്തി തീയണച്ചു. വിവരമറിയിച്ചപ്രകാരം വട്ടമ്പല ത്തുനിന്നും അഗ്നിരക്ഷാസേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാത്രി എട്ടര യോടെയാണ് സംഭവം. കല്ലാംകുഴി നൗഫലിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. പാചകം ചെയ്യുന്നതിനായി സ്റ്റൗ ഓണാക്കി ഗ്യാസ് ലൈറ്റര്കത്തിച്ചപ്പോള് ട്യൂബില്‍ ചോര്‍ച്ചയുള്ള ഭാഗത്തുനിന്നും തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഇതറിഞ്ഞെത്തിയ പൊറ്റശ്ശേരി സ്വദേശിയായ റിട്ട. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ജയരാജന് പാചകവാതക സിലിണ്ടറിന് മുകളില്‍ വെള്ളംനനച്ച ചാക്ക്പുതപ്പിച്ച് തീകെടുത്തി. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ ന്ന് വലിയ അപകടം ഒഴിവായി. വട്ടമ്പലം അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ എ.സേതുനാഥപിള്ളയുടെ നേതൃത്വത്തിലുള്ള സേനഅംഗങ്ങളും സ്ഥല ത്തെത്തിയിരുന്നു. പാചകവാതക സിലിണ്ടറില്‍ തീപിടുത്തമുണ്ടാകുന്ന സാഹചര്യ ങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാബോധവല്‍ക്കരണം കൂടി വീട്ടുകാര്‍ക്ക് നല്കിയാ ണ് സേന അംഗങ്ങളും റിട്ട. ഉദ്യോഗസ്ഥനും മടങ്ങിയത്.
