മണ്ണാര്‍ക്കാട് : കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ല മത്സ്യകൃഷിയിലും മാതൃക യാകുന്നു. പരമ്പരാഗതരീതിയിലും ശാസ്ത്രീയ അടിത്തറയോടെയും നൂതന കൃഷി രീതികളില്‍ വ്യാപൃതരാണ് കര്‍ഷകര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകര ണത്തോടെയുള്ള ജനകീയ മത്സ്യകൃഷി പദ്ധതിപ്രകാരം ടാങ്കുകള്‍, പടുതാകുളങ്ങള്‍, സ്വകാര്യ-പൊതു കുളങ്ങള്‍, എന്നിവയിലാണ് പ്രധാനമായും മത്സ്യങ്ങളെ വളര്‍ത്തു ന്നത്.
സമ്മിശ്രകൃഷി രീതിയായ കാര്‍പ്പ് മത്സ്യകൃഷിയിലാണ് ബഹുഭൂരിപക്ഷം കര്‍ഷകരും സജീവമായിട്ടുള്ളത്. കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയവയും, നൈല്‍ തിലാപിയ, ആസാം വാള, വരാല്, അനബാസ് തുട ങ്ങിയ ഇനം മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്. പടുതാകുളങ്ങളിലെ അതിസാന്ദ്രതാ മത്സ്യകൃഷി, അക്വാപോണിക്സ്, ബയോഫ്ലോക്ക് മത്സ്യകൃഷി, കൂടാതെ ക്വാറിക്കു ളങ്ങളില്‍ കൂട് മത്സ്യകൃഷിയും നടപ്പിലാക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങള്‍ മത്സ്യകൃഷി ക്കായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായുള്ള നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. 1000 ഹെക്ടര്‍ വിസ്തൃതിയില്‍ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി നടപ്പിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു
ഏഴ് അണക്കെട്ടുകളിലും മത്സ്യകൃഷിയുണ്ട്
2024-25 വര്‍ഷത്തില്‍ 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് ജില്ലയിലെ അണക്കെട്ടുക ളില്‍ നിക്ഷേപിച്ചത്. 11 അണക്കെട്ടുകളില്‍ ഏഴ് എണ്ണത്തിലാണ് മത്സ്യക്കുഞ്ഞു നിക്ഷേ പം നടത്തി വരുന്നത്. മലമ്പുഴ,വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവയിലാണ് കൃഷി നടക്കുന്നത്.കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്, ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ എന്നിവയിലൂടെയും മത്സ്യ കൃഷിയുണ്ട്. മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിനായി ഇത്തരം പദ്ധതികള്‍ ഉപ കാരപ്പെടുത്താനായി. മലമ്പുഴ അണക്കെട്ടിലെ മത്സ്യബന്ധനം സ്വയംസഹായ സംഘ ങ്ങള് വഴിയും മറ്റു അണക്കെട്ടുകളിലെ മത്സ്യബന്ധനം പട്ടിജാതി-പട്ടികവര്‍ഗ്ഗ റിസര് വോയര്‍ ഫിഷറീസ് സഹകരണ സംഘങ്ങള്‍ വഴിയുമാണ് നടക്കുന്നത്.
കുളങ്ങള്‍ മത്സ്യഉല്പ്പാദനകേന്ദ്രങ്ങളായി
ആദ്യഘട്ടത്തില്‍ പൊതുകുളങ്ങളിലും മറ്റു പൊതുജലാശയങ്ങളിലും മത്സ്യക്കുഞ്ഞു ങ്ങളെ നിക്ഷേപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി. പിന്നീട് എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം എന്ന കാഴ്ചപ്പാടോടെ മുഖ്യമന്ത്രിയുടെ മുന്‍ഗണനാ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുകുളങ്ങള്‍ ഗുണ ഭോക്താക്കളെ/ഗ്രൂപ്പുകളെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ചു. ഇതിലൂടെ പ്രാദേ ശികമായി മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും സാധിച്ചു. ഉപയോഗം കുറഞ്ഞതോടെ പഴയ കുളങ്ങള്‍ ഉപയോഗ ശൂന്യമാകുകയോ നി കത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. കോവിഡ് -19 മഹാ മാരി മൂലം ഉണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലൂടെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും മത്സ്യഉല്‍പ്പാദന കേന്ദ്രങ്ങ ളാക്കി മാറ്റാനായത് ജലസമ്പത്ത് വര്‍ധിപ്പിക്കാനും ഭൂഗര്‍ഭ ജലവിതാനം നിലനിര്ത്താ നും സമീപ പ്രദേശത്തെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുക ളിലും ശുദ്ധജല ലഭ്യതയ്ക്കും സഹായകമായി.
ഇവിടെയാണ് മത്സ്യവിത്തുല്‍പ്പാദനം
മീങ്കര, ചുള്ളിയാര്‍, മംഗലം, വാളയാര്‍ ,മലമ്പുഴ എന്നിവിടങ്ങളിലായി അഞ്ചു മത്സ്യ വിത്തു ഉത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്. 2024-2025 വര്‍ഷത്തില്‍ അഞ്ചിനും ഉത്പാദന ലക്ഷ്യം കൈവരിക്കാനായി.മലമ്പുഴ ദേശീയ മത്സ്യ വിത്തു ഉത്പാദന കേന്ദ്രമാണ് കേരളത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ശുദ്ധജല മത്സ്യ വിത്തു ഉത്പാ ദന കേന്ദ്രം. 2024-2025 വര്‍ഷത്തില്‍ ഫാമിന്റെ പരമാവധി ഉത്പാദന ശേഷിയായ ഒന്നര കോടി മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. പ്രേരിത പ്രജനനത്തിലൂടെ കാര്‍പ്പ് മത്സ്യങ്ങളായ കട്ല ,രോഹു, മൃഗാള്‍ , സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് എന്നിവയുടെ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
