മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ചുങ്കം മങ്കുഴിപ്പാറയിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തില്‍ (എം.സി.എഫ്) പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. വിവരമ റിയിച്ചപ്രകാരം അഗ്നിരക്ഷാസേനയെത്തി തീനിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ആരോപിച്ചു. ഇന്ന് വെകിട്ട് ആറുമണിയോടെയാണ് സംഭവം. നിര്മാണപവൃത്തികള് പുരോഗമിക്കുന്ന എം.സി.എഫില്‍ തീകത്തുന്നത് സമീപത്തുള്ളവരാണ് കണ്ടത്. വിവരം പഞ്ചായത്ത് പ്രസിഡന്റ് അഗ്നിരക്ഷാസേനയ്ക്ക് കൈമാറി. ഇതുപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ നിലയം അസി. സ്റ്റേഷന് ഓഫിസര്‍ എ. സേതുനാഥപിള്ള, സേന അംഗ ങ്ങളായ എസ്.വിമല്‍കുമാര്‍, എം.എസ് ഷബീര്‍, കെ.വി സുജിത്, വി.സുജീഷ്, ഒ.വിജിത്, എന്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരം ഭിച്ചു. അഗ്നിരക്ഷാസേനയുടെ വലിയ വാഹനം സ്ഥലത്തേക്കെത്താന്‍ പ്രയാസമുള്ള തിനാല്‍ ചെറിയവാഹനമാണ് അഗ്നിശമനപ്രവര്ത്തനത്തിന് ഉപയോഗിച്ചത്. മണ്ണുമാ ന്തിയന്ത്രത്തിന്റെ സഹായത്തോടെ മാലിന്യം നിറച്ചചാക്കുകള് മാറ്റിയശേഷം വെള്ളം ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. സേനയ്ക്ക് രണ്ടുമണിക്കൂറോളം പ്രയത്നി ക്കേണ്ടി വന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വീടുകളില്‍ നിന്നും മറ്റും ഹരിതസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ചാക്കുകളിലാക്കി ഇവിടെ സൂക്ഷിച്ചിരുന്നത്. ഉച്ചസ മയത്തുണ്ടായിരുന്ന മഴയില്‍ മാലിന്യം നനഞ്ഞനിലയിലായുമായിരുന്നു. തീപിടിച്ച തെങ്ങനെയന്ന് വ്യക്തമായിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് മല്ലിയില്‍, രുഗ്മിണി കുഞ്ചീരത്ത്, സെക്രട്ടറി കെ.ശിവപ്രകാശന്‍ എന്നിവര്‍ സ്ഥലംസന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സമഗ്രമായ അന്വേഷണം വേണ മെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി പരിശോധന നടത്തി.
