തച്ചമ്പാറ : മുതുകുറുശ്ശിയില്‍ മധ്യവയസ്കനെ തെരുവുനായ ആക്രമിച്ചു. അമ്പലപ്പടി ശങ്കരനാരാണ(48)നാണ് കടിയേറ്റത്. ഇന്നുപുലര്‍ച്ചെയോടെയാണ് സംഭവം. പാല് കറ ക്കാന്‍ പോവുകയായിരുന്ന ശങ്കരനാരായണനെ നായ ആക്രമിക്കുകയായിരുന്നു. കാലി ല്‍ മൂന്നിടത്ത് പരിക്കുണ്ട്. ഇദ്ദേഹം താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സതേടി. ഉച്ച ക്കുശേഷവും പ്രദേശത്തെ ഒരുസ്ത്രീയെ നായ ആക്രമിച്ചതായും പറയുന്നു. പ്രദേശത്ത് തെരുവുനായശല്ല്യമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് തെരു വുനായകള്‍ ഭീഷണിയാകുന്നുണ്ട്.
