മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് ഓഫിസ് കോടതിപ്പടി ക്യാപിറ്റല്‍ പ്ലാസയില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി നടപ്പിലാക്കിയ മരണാനന്തര സഹായ നിധി ‘കെ.എച്ച്.ആര്.എ. സുരക്ഷാ പദ്ധതിയില്‍ ‘ അംഗമായവ ര്ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് സി.സന്തോഷ് നിര്‍വ്വഹി ച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയംനേടിയ കുട്ടികളെയും സംസ്ഥാന ദേശീയ അംഗീകാരങ്ങള്‍ നേടിയ ആര്യയെയും അനുമോദി ച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ.എ നാസര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫസലു റഹ്മാന്, യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ട്രഷറര്‍ സുബൈര്‍ പട്ടാമ്പി, ജില്ലാ വര്ക്കിം ഗ് പ്രസിഡന്റ് കെ.സഫീര്‍, യൂണിറ്റ് ട്രഷറര്‍ എം.മിന്‍ഷാദ്, ജയന് ജ്യോതി, ഭാരവാഹി കളായ കെ.നാസര്‍, പി.കരീം, ടി.കെ സിദ്ധീക്ക്, ഷാജഹാന് റസാക്ക്, സബിത തുടങ്ങി യവര്‍ സംസാരിച്ചു.
