മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം പി.രാധാകൃഷ്ണന് അധ്യക്ഷനായി. പ്രൊഫ. അബ്ദുല്‍ അലി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി എസ്.അജയകുമാര്‍, മുന്‍ സെക്രട്ടറി എം. പുരുഷോത്തമന്, ഭരണസമിതി അംഗങ്ങളായ എന്‍.സി മാണിക്കന്, മീന പ്രകാശന്, സുബൈദ, സൗമ്യ, ശിവശങ്കരന്, നഗരസഭാ കൗണ്‍സിലല്‍ കെ.മന്‍സൂര്‍, മുന്പ്രസിഡ ന്റ് കെ.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
