മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി യൂസഫിന്റെ മകന് സല്മാന് ഫാരിസ് (24)നാണ് പരിക്കേറ്റത്. ഇന്ന് വൈ കിട്ട് 4.30നാണ് സംഭവം. അപകടത്തില്‍ കാലിനും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മുറിവേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
