മണ്ണാര്‍ക്കാട് : അരിയൂര്‍ സഹകരണ ബാങ്കിലെ ജോലിസ്ഥാനക്കയറ്റത്തിനായി ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂര്‍ കോല്‍ക്കള ത്തിലും, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഷീദ് മുത്തനിലും വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുനേതാക്കളേയും രാഷ്ട്രീയവേട്ടയാടലിന് വിട്ടുനല്‍കില്ല. എന്തുവിലകെടുത്തും അതിനെ പ്രതിരോധി ക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ഇടതുമുന്നണി നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസിന് പിന്നില്‍. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ കുത്തിപൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. സര്‍ട്ടിഫിക്കറ്റില്‍ സമയബന്ധിതമായി സ്ഥിരീകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗഫൂര്തന്നെ സ്ഥാനക്കയറ്റം വേണ്ടെന്ന് ആവശ്യപ്പെടുകയാ യിരുന്നു. സ്ഥിരീകരണം വൈകുന്നതിന് അനുസരിച്ച് സാമ്പത്തിക ബാധ്യത കൂടുമെ ന്നതിനാലും സ്ഥാനക്കയറ്റം വേണ്ടെന്ന് പറയുകയുമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അരി യൂര്‍ ബാങ്കിനെ തകര്‍ക്കാനുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ ശ്രമം നടക്കുന്നു ണ്ട്. മണ്ണാര്‍ക്കാട്ടെ സി.പി.എമ്മിലെ വിഭാഗീയതയാണ് ഇതിനു പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റിയാസ് നാലകത്ത്, മറ്റു നേതാക്കളായ അഡ്വ. നൗഫല്‍ കളത്തില്‍, നൗഷാദ് വെള്ളപ്പാടം, ഷമീര്‍ പഴേരി, സൈനുദ്ദീന്‍ കൈതച്ചിറ എന്നിവര്‍ പങ്കെടുത്തു.
