മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലെ കൂക്കംപാളയം ഗവ.യു.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്‍.ഷംസുദ്ദീന് എം.എല്‍.എയെ അറിയിച്ചു. സ്കൂളില്‍ കെട്ടിടങ്ങ ളുടെ അപര്യാപ്തത, പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, ഇക്കഴിഞ്ഞ ആഴ്ചകളിലെ കാലവര്‍ഷക്കെടുതിയില്‍ മതില് തകര്‍ന്ന കാര്യവുമെല്ലാം എം.എല്‍.എ. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിലെത്തി ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിക്കുക.
