മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയെ ജലസുരക്ഷാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം പു രോഗമിക്കുന്നു. ജലസുരക്ഷാ പ്ലാനുകള്‍ക്ക് രൂപം നല്‍കുന്നതിന്റെ ആദ്യപടിയായാ ണിത്. ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ വിവിധ വകുപ്പുകളെയും ഏജന് സികളെയും സംയോജിപ്പിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്തുന്നത്. ജലലഭ്യത, ഉപഭോഗം, ആവശ്യകത എന്നിവ കണക്കാക്കി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ലക്ഷ്യം.
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപടികള്‍. ജില്ലയിലെ തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപന ങ്ങളിലും ചിറ്റൂര്‍, ആലത്തൂര്‍, കുഴല്‍മന്ദം, പട്ടാമ്പി എന്നീ ബ്ലോക്കുകളിലും 36 ഗ്രാമ പഞ്ചായത്തുകളിലും ഇതിനകം ജലബജറ്റ് തയ്യാറാക്കി കഴിഞ്ഞു. ചിറ്റൂര്‍ ബ്ലോക്കിലാണ് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയത്. ഈ മാസം അവസാനത്തോടുകൂടി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ജലബജറ്റ് ശില്പശാലകളും വിവരശേഖരണവും പൂര്‍ത്തി യാകും.
സെപ്റ്റംബര്‍ 30-നകം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജല ബജറ്റ് തയ്യാറാക്കും. ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേക ശില്പശാലകള് സംഘടിപ്പിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഏജന്‍സികളെയും സംയോജിപ്പി ക്കും. ഇതിനുശേഷം പ്രത്യേകമായ ജലസുരക്ഷാ പ്ലാനുകള്‍ തയ്യാറാക്കും.
