കുമരംപുത്തൂര്‍ : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി ഓഡിറ്റോറിയം യു റോഡും മോതിക്കല്‍ റോഡും എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍, വാര്‍ഡ് മെമ്പര്‍ സിദ്ധീഖ് മല്ലിയില്‍, അസീസ് പച്ചീരി, ഫിലിപ്പ്, ബഷീര്‍ കാട്ടിക്കുന്നന്‍, ഷറഫുദ്ദീന് ചങ്ങലീരി, ഷെരീഫ് പച്ചീരി, ജയ മുകുന്ദന് മാസ്റ്റര്‍, സിസ്റ്റര്‍ സൗമി, സിസ്റ്റര്‍ ജെനറ്റ്, സിസ്റ്റര്‍ ആന്‍, കാസിം വെള്ളാഞ്ചേരി, ഷാഫി, നൗഷാദ് മല്ലിയില്‍, ഷറഫുദ്ദീന്, കെ.സുബൈര്‍, കെ.പി ഹസ്സന്, വി.സൈഫുദ്ദീന്, കെ.അലി , കെ.വാപ്പു, മുഹ്സിന് ചങ്ങലീരി, ജംഷി, കുഞ്ഞലവി ഹാജി, ജൗഫര്‍, ടി.കെസഫീര്, പി.ജലീല്‍, പി.സുധീര്‍, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
