വെട്ടത്തൂര്‍ : വെട്ടത്തൂരിലെ പാതയോരങ്ങളെ ശുചീകരിക്കുന്ന ടൗണ്ശുചീകരണ തൊ ഴിലാളികള്‍ക്ക് വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വി ദ്യാര്‍ഥികളുടെ സ്നേഹാദരം. സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ നടന്നുവരുന്ന പാതയോര ത്തെ കാടുവെട്ടിയും മാലിന്യങ്ങള്‍ നീക്കിയും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രയത്നിക്കുന്ന വേലായുധന്, ബാബു, ആറുമുഖന്‍,സുന്ദരന്‍ എന്നിവരെയാണ് വിദ്യാ ര്‍ഥികള്‍ സ്നേഹസമ്മാനം നല്കി ആദരിച്ചത്. വെട്ടത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നാലകത്ത് ഉസ്മാന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ജുമൈലത്ത് ടീച്ചര്‍, പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്. എസ് ലീഡര്‍മാരായ കെ.പി മുഹമ്മദ് അസ്ലം, ലിഖിത സുരേഷ്, കെ.അജ്ന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.മറ്റുലീഡര്മാരായ മുഹമ്മദ് ഫര്ഹാന്, കെ.സാഹില്‍, കെ.ഷാസിയ മോള്, അബിന്ഷാദ്, സി.കെ വീണ എന്നിവര്‍ നേതൃത്വം നല്കി.
