മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന പണരഹിത ചികിത്സാ പദ്ധതിയുടെ (2025) പരാതി പരിഹാര ഓഫിസറായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ (ആര്.ടി.ഒ.) നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റോഡപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അപകടം നടന്ന് പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുക എന്നതാണ് പരാതി പരിഹാര ഓഫീസറുടെ പ്രധാന ചുമതല. അപകടസമയത്തെ ‘സുവര്‍ണ്ണ മണിക്കൂറിനുള്ളില്‍’ പരമാവധി ചികിത്സാസഹായം ലഭ്യമാക്കി അപകടത്തില്‍ പെട്ടവരുടെ ജീവന് രക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് റോഡപകട ഇരകള്‍ക്കോ, ആശുപത്രികള്‍ക്കോ എന്തെങ്കിലും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് റീജിയണല്‍ ട്രാന് സ്പോര്‍ട്ട് ഓഫിസറെ സമീപിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 04912-505741, 8547639009.
