പാലക്കാട് : കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങ ളുടെ വിതരണ സമയം പുക്രമീകരിച്ചു. കര്‍ശനമായ സാമൂഹിക അകലം പാലിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രഡ് ഫാക്ടറി, പാല്‍ സംസ്‌ക്കരണ പ്ലാന്റുകള്‍, ധാന്യം പൊടിക്കുന്ന മില്ലുകള്‍, എണ്ണയാട്ടുന്ന മില്ലുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. റേഷന്‍ കടകള്‍, ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, ശുചീകരണ സാമഗ്രികള്‍, പഴവും പച്ചക്കറിക ളും, ക്ഷീര ഉല്‍പന്നങ്ങള്‍, പൗള്‍ട്രി, മത്സ്യവും മാംസ്യവും, കന്നു കാലി തീറ്റയും തീറ്റപ്പുല്ലും എന്നിവ വില്പന നടത്തുന്ന എല്ലാ സ്ഥാപന ങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തി ക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍, പഠന പുസ്തക ങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് ഉപകര ണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, കൊറിയര്‍ സര്‍വീസ് എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ട് പോയ ടൂറിസ്റ്റുകള്‍, ആരോഗ്യ മെഡിക്കല്‍ സര്‍വീസ് മേഖല ഉള്‍പ്പെ ടെയുള്ള അവശ്യസര്‍വീസ് ജീവനക്കാര്‍, വിമാന കപ്പല്‍ ജീവന ക്കാര്‍ തുടങ്ങിയവരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്‌റ്റേകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ട്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയവ
ഓറഞ്ച് മേഖലകളില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ചില ഇളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാന വ്യത്യാസങ്ങള്‍-
1.എല്ലാ വിധത്തിലുമുള്ള അന്തര്‍ ജില്ലാ പൊതുഗതാഗത സംവിധാനങ്ങള്‍ അനുവദിക്കില്ല.
2. റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. റസ്റ്ററന്റുകള്‍ക്ക് രാത്രി എട്ട് മണി വരെ ഭക്ഷണം പാഴ്‌സല്‍ ആയി നല്‍കാം. കൂടാതെ രാത്രി പത്ത് മണി വരെ ഓണ്‍ലൈന്‍/ ഡോര്‍ ഡെലിവറിയും അനുവദിക്കും.
3. ഗര്‍ഭിണികളായ സ്ത്രീകള്‍, കേരളത്തില്‍ അത്യാവശ്യ ചികിത്സ നേടേണ്ടവര്‍, മരണാസന്നരായ ബന്ധുക്കളെ കാണാനെത്തുന്നവര്‍, ബന്ധുക്കളുടെ മരണത്തിനെത്തുന്നവര്‍ എന്നിവര്‍ക്ക് സംസ്ഥാന അതിര്‍ത്തികളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിക്കും.