മണ്ണാര്‍ക്കാട് : തത്തേങ്ങലത്ത് കുന്തിപ്പുഴയോരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം പോസ്റ്റുമാര്‍ട്ടം നടത്തി സംസ്കരിച്ചു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഡേവിഡ് എബ്രഹാം ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശരീരഭാഗം ഞെരുങ്ങിയോ മറ്റോ ഉണ്ടായ പരിക്കുമൂലം മരണം സംഭവിച്ചതാകാമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.പത്തുവയസ്സ് പ്രായം മതിക്കുന്ന ആണ്‍പുലിയാണ് ചത്തത്. തത്തേങ്ങലം വനഭാഗത്ത് കുരുത്തിച്ചാലിന് താഴെ കുന്തിപ്പുഴയോരത്ത് ബുധനാഴ്ചയാണ് പുലിയുടെ അഴുകിയ ജഡം കണ്ടെത്തിയത്. താന്നിയംകാട് ഭാഗത്ത് മരത്തില്‍ തങ്ങിയനിലയി ലായിരുന്നു ജഡം. ഒരാഴ്ചത്തെ പഴക്കം കണക്കാക്കുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ശക്ത മായമഴയില് മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയതാകുമെന്നാണ് കരുതുന്നത്. പി ന്കാലുകളും ഇടുപ്പെല്ലും നഷ്ടപ്പെട്ടിട്ടുണ്ട്. പുലിയുടെ മരണത്തില്‍ നിലവില്‍ അസ്വാ ഭാവികതയൊന്നുമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഡി. എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ, റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ മുഹമ്മദ് അഷ്റഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
