തച്ചമ്പാറ: മരംമുറിക്കുന്നതിനിടെ കയര്‍ അരയില്‍ കുരുങ്ങിയ തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി നെല്ലിക്കുന്ന് സ്വദേശി പാലാ രാജു (ബെന്നി പോള്‍-57) ആണ് മരി ച്ചത്. തച്ചമ്പാറ മുതുകുര്‍ശ്ശി തെക്കുംപുറത്ത് മരം മുറിക്കുന്നതിനിടെയായിരുന്നു അപ കടം. മരത്തില്‍ കയറിയ രാജു സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നു. ഈ കയറിലേക്ക് മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. ഇതിന്റെ ഭാരം കാരണം കയര്‍ അരയില്മുറുകി. ഇതോടെ താഴെയിറങ്ങാന്‍ കഴിയാതെ രാജുമരത്തിന് മുകളില്‍ കുടുങ്ങി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ കയര്‍ അറുത്തുമാറ്റിയെങ്കിലും രാജുവിന് താഴെയിറങ്ങാനായില്ല. ഇതേതുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേ ടി. ഇതുപ്രകാരം വട്ടമ്പലത്ത് അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ ഡ് റെസ്ക്യു ഓഫിസര്‍ ഷിന്റുവിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ രാഖില്‍, ശ്രീജേഷ്, സുജീഷ്, അഖില്‍ എന്നിവരെത്തി. വലിയ കോണി ഉപയോഗിച്ച് സേന അംഗ ങ്ങള് മരത്തില്‍കയറി വല ഉപയോഗിച്ച് രാജുവിനെ താഴെയിറക്കി. ആംബുലന്‍സില്‍ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രി യിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.