കോട്ടോപ്പാടം:കോവിഡ് ഹോട്ട് സ്‌പോട്ടുകളായ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ അതിര്‍ത്തികള്‍ അടച്ചിട്ടു. കോട്ടോപ്പാടം, കാരാ കുര്‍ശ്ശി,കാഞ്ഞിരപ്പുഴ,തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് അതിര്‍ത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയത്. കോട്ടോപ്പാടത്ത് കോട്ടോപ്പാടം അരിയൂര്‍ റോഡ്, കണ്ടമംഗലം റോഡ് എന്നിവയാണ് അടച്ചത്. അതേ സമയം പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതയിലൂടെയും സംസ്ഥാന പാതയിലൂടെയും കര്‍ശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങളെ കടത്തി വിട്ടത്. കോരമണ്‍ കടവ്,തണ്ണീര്‍ പന്തല്‍ എന്നിവിടങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.കാഞ്ഞിരപ്പുഴയിലേക്കുള്ള പ്രവേശനം ചിറക്കല്‍പ്പടിയില്‍ നിയന്ത്രിച്ചു. പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ വര്‍മ്മന്‍ കോട്,കാഞ്ഞിരം, പള്ളിപ്പടി, മുണ്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെട്ടിരുന്ന പാലക്കാട് നഗരത്തെ ഒഴിവാക്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാന ത്തില്‍ പാലക്കാട് നഗരത്തില്‍ ഏപ്രില്‍ 20ന് ശേഷമുള്ള ലോക് ഡൗണ്‍ ഇളവുകള്‍ ബാധകമാകും. ഹോട്ട് സ്‌പോട്ടിനെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രണം ഒഴിവാകും.ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വകുപ്പ് ആണ് പുതിയ കോവിഡ് 19 ഹോട്ട് സ്‌പോട്ട് ലിസ്റ്റ് പുറത്തു വിട്ടത്. പുതിയ ലിസ്റ്റില്‍ 86 ഹോട്ട് സ്‌പോട്ട് മേഖലക ളാണ് സംസ്ഥാ നത്ത് ആകെ ഉള്ളത്.