മണ്ണാര്‍ക്കാട്: പ്രസവചികിത്സാ രംഗത്തെ ലോകോത്തര സ്ഥാപനമായ ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനെക്കോളജിയിലെ വിദഗ്ദ സംഘം മണ്ണാര് ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. പ്രസവചികിത്സയില്‍ ന്യൂ അല്‍മ ആശുപ ത്രി നല്കി വരുന്ന മികച്ച സേവനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റോയല്‍ കോളജ് സംഘം സന്ദര്‍ശനം നടത്തിയത്.
ജൂണ്‍ 26-ന് ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫ്ര ന്സില് പ്രത്യേക ക്ഷണിതാവാ യി ആശുപത്രി എം.ഡിയും ഗൈനെക്കോളജിസ്റ്റുമായ ഡോ.കെ.എ കമ്മാപ്പ പങ്കെടുത്തി രുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെറിയനഗരമായ മണ്ണാര്‍ക്കാട് മികച്ച രീതിയില്‍ പ്രസവ ചികിത്സ നല്കുന്ന ആശുപത്രിയില്‍ സംഘം സന്ദര്‍ശനം നടത്തുകയും പഠന വിധേയമാക്കുകയും ചെയ്തത്. റോയല്‍ കോളേജ് എഡ്യൂ ക്കേഷന് വൈസ് പ്രസിഡന്റു മാരായ ഡോ.അയാന് സ്കൂഡന്മോര്, ഡോ.സൂസന് വാര് ഡന്, എസ്.ഐ.ടി.എം. ഓഫി സര് ഡോ.മറീന ഫ്ലിന്‍, സ്പെഷ്യാലിറ്റി എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഹെഡ് എലിസബത്ത് ഗോള്‍ഡ് സ്മിത്, ഡോ.മായാദേവി എന്നിവര്‍ അടങ്ങുന്ന സംഘത്തിലുണ്ടാ യിരുന്നത്.
മാനേജിങ് ഡയറക്ടര്‍ ഡോ.കെ.എ.കമ്മാപ്പ, എക് സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് താരി ഖ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നബീല്‍ മുഹമ്മദ്, ഡോ.കെ.സുശീല, ഡോ.വി.കൃഷ്ണപ്പന്‍, ഡോ.ദേവേന്ദ്ര, ഡോ.സീമ, ഡോ.വിനീത്, ജനറല്‍ മാനേജര്‍ സി.എം.സബീറലി എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.
