ഇലക്ട്രിക്കല്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു
പാലക്കാട് : ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തും. വൈ ദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവല് ക്കരണ ക്ലാസുകളും നല്‍കും. ജില്ലാ കളക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇലക്ട്രിക്കല്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കൊല്ലം തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ഥി വൈദ്യുതാഘാതം മൂലം മരണപ്പെട്ടതിനെത്തുടര്‍ന്ന് വൈദ്യുതി വ കുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് യോഗം ചേര്‍ന്നത്. ജില്ലയി ലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
‘സേഫ്റ്റി സ്റ്റാര്‍ട്ടഡ് ഫ്രം സ്കൂള്‍’ പദ്ധതിയിലൂടെ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെ ട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ യുള്ള ആരോഗ്യ സ്ഥാപനങ്ങളിലും, സ്കൂള്‍, കോളേജ്, അങ്കണവാടികള്‍ ഉള്‍പ്പെടെയു ള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റ് നടത്തി പ്രശ്നങ്ങളു ണ്ടെങ്കില് പരിഹാരം കണ്ടെത്തണം. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, വനിതാ ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഓഡിറ്റ് നടക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യും ആശുപത്രികളുടെയും മുകളിലൂടെ സജീവമായ ഇലക്ട്രിക്കല്‍ ലൈനുകള്‍ കടന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
കെ.എസ്.ഇ.ബിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങ ളും ക്ലാസുകളും വിപുലമായി നടത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.സി. ഗിരിജ, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി. ഗോപി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.
