മണ്ണാര്‍ക്കാട്: ഈമാസം 23 മുതല്‍ 26വരെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന ‘ ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ‘ നെല്ലിപ്പുഴ നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മണ്ണാര്‍ക്കാട് സ്വദേശിയു മായ അഭിജിത്തും പങ്കെടുക്കും. ‘ ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ദേശീയ ആശയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടിയില്‍ 900 യുവപ്രതിഭകള്‍ അതാത് സംസ്ഥാനത്തി ന്റെ വിവിധ കലാ- സംസ്കാരിക വൈഭവം അവതരിപ്പിക്കും. കേരളത്തിലെ 25 അംഗ പ്രതിനിധി സംഘത്തില്‍ നോഡല്‍ ഓഫീസര്‍ വി.പി. ഷിന്റോ, എസ്കോര്‍ട്ട് ഓഫീസര്‍ പി. ഫാത്തിമ മഷീദ എന്നിവരുമുണ്ട്.
