മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് വൈകിട്ട് ഏഴുമണിയോടെ ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത പ്രദേശവാസികളായ രണ്ടുപേര്‍ കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. വനംവകുപ്പിനും വിവരം കൈമാറി. ഇതുപ്രകാരം മണ്ണാര്‍ക്കാട് ആര്.ആര്.ടിയും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ച തിന്റെ അടിസ്ഥാനത്തില്‍ പുലിയുടേതാണെന്ന് വനംവകുപ്പ് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. പുലി സമീപത്തെ റബര്‍തോട്ടത്തിലേക്ക് കയറിയതായാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശം ഭീതിയിലാണ്.
