തെങ്കര : ചേറുംകുളം അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ മുപ്പെട്ടുശനിയാഴ്ചയോടനുബ ന്ധിച്ച് വിശേഷാല്‍ പൂജകള്‍ നടക്കും. ഗണപതിഹോമം,ശനീശ്വരപൂജ, കാര്യസാധ്യ മഹാപുഷ്പാഞ്ജലി എന്നീ പ്രത്യേക വഴിപാടുകള്‍ ശനിയാഴ്ചയുണ്ടാകും. രാവിലെ പ്രഭാതക്ഷണവുമുണ്ടാകും. ക്ഷേത്രത്തില്‍ കര്‍ക്കിടക മാസാചരണം വിപുലമായ പരിപാടികളോടെ നടന്നുവരികയാണ്. കര്‍ക്കിടകം മുഴുവനും ദിവസവും രാവിലെ രാമായണപാരായണമുണ്ടാകും. പ്രധാനവഴിപാടുകളായ ഗണിപതി ഹോമം, ഭഗവത് സേവ,മറ്റ് വിശേഷാല്‍ പൂജകളും നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു. വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിന് ഫോണ്‍: 8921593303, 9847098018.
