മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ട് കേന്ദ്രീകരിച്ച് 167 കോടി രൂപചെലവില്‍ നട പ്പിലാക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്ഡന് ആന്‍ഡ് വാട്ടര്‍തീം പാര്‍ക്ക് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കി. കോഴിക്കോട് ആസ്ഥാനമായുള്ള എഫ്.എസ്. ഐ.ടി. റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് സര്ക്കാ ര്‍ നിര്‍ദേശപ്രകാരം പദ്ധതി നടപ്പിലാക്കുന്നതും ഫണ്ട് ചെലവഴിക്കുന്നതും. ജലസേചന വകുപ്പിന്റെ വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി 30വര്‍ഷമാണ്. മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാനമായിരിക്കും സര്‍ക്കാരിന്റെ വരുമാനവിഹിതം. പദ്ധതിയുടെ കരാര്‍ ഒപ്പിടല്‍ മാത്രമാണ് ഇനിയു ള്ളത്. ഇതിന്റെ നടപടിക്രമങ്ങള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും നിര്‍മാ ണോദ്ഘാടനം ഈ മാസം നടക്കുമെന്നും കെ.ശാന്തകുമാരി എം.എല്‍.എ. പറഞ്ഞു.
കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ ഇരുവശത്തും ജലസേചന വകുപ്പ് ഓഫിസ് പരിസരത്തു മായി നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്നതുള്പ്പടെ 50ഏക്കര്‍ ഭൂമിയിലാണ് പദ്ധ തി വിഭാവനം ചെയ്തിരിക്കുന്നത്. ഡാം സൈറ്റ് ഒഴികെയുള്ള ഭൂമിയാണ് പ്രയോജനപ്പെടു ത്തുക. കുട്ടികളുടെ പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്, മൃഗശാല, പക്ഷി, ചിത്രശലഭപാ ര്‍ക്ക്, മറൈന്‍ അക്വോറിയം, സ്നോപാര്‍ക്ക്, വാട്ടര്‍തീം പാര്‍ക്ക്, കണ്ണാടി തൂക്കുപാലം, സിപ്പ്ലൈന്‍ ഉള്‍പ്പെടെ ഒരുക്കും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കെ.ഐ.ഐ.ഡി.സി) താല്‍പ്പര്യപത്രം ക്ഷണിച്ചതില്‍ നിന്നും ലഭിച്ച നാ ല്‍ സ്വകാര്യ സംരംഭകരില്‍ നിന്നാണ് കോഴിക്കോട് ആസ്ഥാനമായ കമ്പനിയെ തിര ഞ്ഞെടുത്തത്. പദ്ധതി നടപ്പിലാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഉത്തരവായി രുന്നു. എന്നാര് കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് നിയമവകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് കമ്പനിയുടെ കരാര്‍ അംഗീകരിക്കുന്നതിന് കാലതാമ സം നേരിട്ടത്. ഈ നടപടികള്‍ക്ക് ശേഷമാണ് കരാര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറ ക്കിയത്. കരാറില്‍ ഒപ്പിട്ടശേഷം സ്ഥലമേറ്റെടുത്ത് കമ്പനിക്ക് പ്രവൃത്തികള്‍ ആരംഭി ക്കാന്‍ കഴിയും.
കാഞ്ഞിരപ്പുഴ വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടിസ്വീകരിക്ക ണമെന്നാവശ്യപ്പെട്ട് കെ.ശാന്തകുമാരി എം.എല്‍.എ. വകുപ്പ് മന്ത്രിയെ നേരില്‍ കാണുക യും ജലസേചന വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എം.എല്‍.എ യുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് വിനോദസഞ്ചാര പദ്ധതി അനുവദിച്ചത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ഥ്യമാകു ന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെയും ജില്ലയുടേയും നിര്‍ണായകമായ വിനോദസഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ രേഖപ്പെ ടുത്തുമെന്നും എം.എല്‍.എ. പറഞ്ഞു.
