മണ്ണാര്‍ക്കാട്: നിപജാഗ്രതയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രബാധിത മേഖലകളി ലെ കുടുംബങ്ങള്‍ക്ക് മണ്ണാര്‍ക്കാട് സേട്ട് സാഹിബ് സെന്റര്‍ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ നല്കി .ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.അമീര്‍, സിവില്‍ ഡിഫന്‍സ്, ആര് ആര് ടി അംഗങ്ങള്‍ എന്നിവര്‍ക്ക് കിറ്റുകള്‍ കൈമാറി.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദു മാസ്റ്റര്‍ അച്ചിപ്ര, മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കൊമ്പം, ജനറല്‍ സെക്രട്ടറി റഫീഖ് കാട്ടുകുളം, ജില്ലാ ട്രഷറര്‍ വി.ടി ഉമ്മര്‍, എന്‍.വൈ.എല്‍. ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാമ്പാടം എന്നിവര്‍ പങ്കെടുത്തു.
