അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ഒന്നാം ക്ലാസ് പാഠപു സ്തകത്തിലെ പഠനോപകരണങ്ങള്‍ തയാറാക്കുന്നതിനുള്ള ശില്പശാല ശ്രദ്ധേയമായി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും പാഠ ഭാഗങ്ങളു മായി ബന്ധപ്പെട്ട പഠനോപകരണങ്ങള്‍ ലഭ്യമാക്കി പഠനം എളുപ്പവും രസകരവുമാക്കു ക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ഒന്നാം ക്ലാസിലെ മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പ്രധാന അധ്യാപ കന്പി. യൂസഫ്, അധ്യാപകരായ സി. സൗമ്യ, എന്‍. രേഷ്മ എന്നിവര്‍ നേതൃത്വം നല്കി. എസ്.ആര്.ജി. കണ്‍വീനര്‍ പി. ജിതേഷ്, പി.എസ്.ഐ.ടി.കോഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍, ക്ലാസ് പി.ടി.എ. ഭാരവാഹികളായ ഫസ്മിന ഷെറിന്, ഷഹാന, റിന്സിയ, സുനിത എന്നി വര് സംസാരിച്ചു.
