മണ്ണാര്‍ക്കാട് : സംശയാസ്പദമായ നിപാരോഗലക്ഷണങ്ങളുള്ള ഒരു രോഗിയുടെ സാംപിള്‍ വിദഗ്ദ്ധപരിശോധനക്കായി പൂനെയിലേക്ക് അയച്ചതിന്റെ ഫലം നെഗറ്റീവ് ആയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയരോഗപ്രതിരോധ പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ജില്ലയിലെത്തി അഡിഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് ഡോ.കെ.പി റീത്ത, ജില്ലാ മെ ഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ആര് വിദ്യ, ജില്ലാ സര്‍വെയ്ലന്‍സ് ഓഫിസര്‍ ഡോ.കാവ്യ കരുണാകരന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുക യും ചെയ്തു.
ജില്ലയിലിതുവരെ രണ്ടുപേര്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. തച്ചനാട്ടുകര സ്വദേശി നി കോഴിക്കോഡ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗംസ്ഥിരീകരിച്ച കുമ രംപുത്തൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. ജില്ലയിലാകെ 435 പേരാണ് സമ്പര് ക്കപ്പട്ടികയിലുള്ളത്. പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ 17 പേര് ഐസൊലേഷനി ല്‍ കഴിയുന്നു. തീവ്രബാധിത മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാ ണ്. കുമരംപുത്തൂര്‍, കാരക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് നഗ രസഭകളിലേയും തീവ്രബാധിത മേഖലയിലെ വാര്‍ഡുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അനാവശ്യമായി കൂട്ടം കൂടി നില് ക്കരുത്. ഈ വാര്‍ഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാന്‍ കര്‍ശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വിധത്തില്‍ അനാവശ്യമായി ജനങ്ങള്‍ക്കിടയില്‍ വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് 1414 വീടുകളില്‍ സന്ദര്‍ശനം നടത്തി പനി സര്‍വ്വേ പൂര്‍ത്തീകരിച്ചു. പെരിമ്പടാരി ജി.എല്‍.പി. സ്കൂളില്‍ ഇന്നുമുതല്‍ ആരംഭിച്ച പ്രത്യേക ക്ലിനിക്കില്‍ 76 പേര് പരിശോ ധനയ്ക്കായി എത്തി. തീവ്രബാധിത മേഖലയിലുള്ളവര്‍ക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരുന്ന പക്ഷം ഇ-സഞ്ജീവനി വഴി ഓണ്‍ലൈനായി ഡോക്ടര്‍ ലഭ്യമാകുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ജനറല്‍ ഒ.പി സേവ നം ലഭ്യമാണ്. നിപ കണ്ട്രോള് റൂമില്‍ വിളിച്ച് വിദഗ്ധ ഉപദേശം തേടിയതിന് ശേഷം മാ ത്രമേ നിപ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ എത്തി ചേരാ ന് പാടുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു.
നിപാ രോഗബാധിത പ്രദേശത്ത് ഇന്ന് മൃഗങ്ങള്‍ക്കിടയില്‍ മറ്റു അസ്വഭാവിക മരണമൊ ന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മണ്ണാര്‍ക്കാട് നഗരസ ഭയിലും തെങ്കര പഞ്ചായത്തിലും രണ്ട് വവ്വാലുകളുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. തീവ്ര ബാധിത മേഖലാ പ്രഖ്യാപനത്തിന് ശേഷം 1514 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം നേരിട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
