കാഞ്ഞിരപ്പുഴ: ചിറക്കല്‍പടി കാഞ്ഞിരപ്പുഴ അമ്പാഴക്കോട് കനാലിനു സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പൊറ്റശ്ശേരി സ്വദേശിയായ യാത്രക്കാരന് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന്പുലര്‍ച്ചെ നാലോടെയാണ് അപ കടം. ചിറക്കല്‍പടി ഭാഗത്തേക്കു വരികയായിരുന്നു കാര്‍. വളവില്‍ നിയന്ത്രണം വിട്ട തോടെ തെന്നിനീങ്ങിയ കാര്‍ റോഡരുകിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുന്‍ വശം തകര്‍ന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്തു ബൈക്ക് നിയന്ത്രണം വിട്ടു മറി ഞ്ഞിരുന്നു.
